Tuesday, September 14, 2010

പുനര്‍ജ്ജനി

നര്‍മ്മദയുടെ ഉദ്ഭവസ്ഥാനം
ഓര്‍മയുടെ ഒന്നാം അധ്യായത്തില്‍ ആ സ്വപ്നം വീണ്ടും തെളിഞ്ഞു 
പണ്ട്, ഇരുണ്ട രാത്രികളില്‍ സ്വപ്നം പേടിച്ചു നിലവിളിക്കുമായിരുന്നു
ഇന്ന് കഥയുടെ ഗതി മാറുകയായി
ഗാന വീചികളിലെ ദുഃഖതാളത്തിന് പൂര്‍ണവിരാമം
മണല്‍ചെടികളില്‍നിന്ന് പൊഴിയുന്നത് മഞ്ഞുകണങ്ങളാണ്  
പേമാരിയെ പേടിച്ച കൊച്ചുപെണ്‍കുട്ടിക്ക്
പുതുമഴ നല്‍കിയ സൌഭാഗ്യദിനങ്ങള്‍
കന്യാകുമാരിയുടെ കാത്തിരിപ്പ്‌ വ്യാമോഹമേ അല്ലായിരുന്നു
വരും ജന്മം,  നൊമ്പരങ്ങളുടെ
കടലിരമ്പത്തേക്ക് ശിവന് വന്നെത്താതെ വയ്യ
പുനര്‍ജ്ജന്മം കൊതിച്ചു കുളിര്‍മയുടെ ജലപ്പരപ്പിലേക്ക് ഞാനും ഇറങ്ങുകയായി
ഗംഗയുടെ പാപങ്ങള്‍ പോലും ഏറ്റുവാങ്ങുന്ന
നര്‍മ്മദയില്‍ ലയിക്കാനാണെനിക്കിഷ്ടം

3 comments:

  1. Priayappetta suhruthinu swaagatham...gambheeramaavatee

    ReplyDelete
  2. തികച്ചും ആപേക്ഷികമാണെങ്കിലും, പാപംകഴുകാന്‍ നര്‍മ്മദയിലലിഞ്ഞുചേരാനുള്ള ത്വര...നന്നായിരിക്കുന്നു.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete