Friday, September 17, 2010

പിങ്ക് നിറമുള്ള തൂവാല


അറിയാതെ മനസ്സ് പിടഞ്ഞുപോയ നിമിഷത്തില്‍
ചെപ്പിലെ  സിന്ദൂരം തറയിലേക്കു തൂവിപ്പോയി
കൈപ്പിഴയെ സ്വയം ശപിക്കാന്‍ തുടങ്ങുമ്പോഴേക്കും
പച്ചഞ്ഞരമ്പുകള്‍ വീഥികളില്‍  ചോരചാല്‍ തീര്‍ത്തുകഴിഞ്ഞിരുന്നു
അനാഥമായ മണല്‍സ്വര്‍ഗത്തില്‍
ജലതുള്ളികള്‍ക്കായി യാചിക്കുന്ന കണ്തങ്ങള്‍
പിങ്ക് തൂവാലയില്‍ നിന്ന് രക്തം ഇറ്റുവീഴുന്നത്
ഉടഞ്ഞ കണ്ണാടിമാളികയില്‍ പ്രതിധ്വനിച്ചു
കോട്ടകൊത്തളങ്ങളെ പിളര്‍ക്കുന്ന നിലവിളികളില്‍
ഖവാലി സംഗീതം പൊടുന്നനെ നിലച്ചു
പാതകളില്‍ നെടുകെയും കുറുകെയും ഓടിനടന്നു
മരണം പിങ്ക് തൂവാലയെ ചവിട്ടിഞ്ഞെരിച്ചു


വ്യര്‍ത്‌ഥമായ കുരുതികള്‍ അവസാനിക്കുന്നില്ല
പക്ഷേ തൂവാലകള്‍ നിറം മാറുന്നു
വിഷാദം കണ്ണുകളില്‍ നിറച്ച 
ധ്രുവനക്ഷത്രം മാത്രം മൂകസാക്ഷി 


*(ഒരു മെയ്‌ 13ന്‍റെ ഓര്‍മ്മയ്ക്ക്) 

3 comments:

  1. നിറം മാറുന്ന തൂവാലകളെ നോക്കുന്ന ദ്രുവനക്ഷത്രത്തിന്റെ കണ്ണിലെ വികാരം, ഒരുപക്ഷെ ഒരു നല്ല ഭാവിയെ ഉട്ടുനോക്കുന്ന "പ്രതീക്ഷ" യായിക്കൂടെന്നുണ്ടോ.....?

    ReplyDelete
  2. dhruvanakshatram pratheekshayude suryanu vendi vazhimaarum, orikkal..

    ReplyDelete
  3. mrudutty.....
    ezhuthu.....
    vayikkan janum ndu.... :)

    ReplyDelete