Monday, December 6, 2010

ഫ്ലാഗ് ഓഫ്‌


 നിറങ്ങള്‍ക്ക് പേരിടാന്‍ പഠിപ്പിച്ച
എന്റെ മയില്‍‌പ്പീലിവര്‍ണങ്ങള്‍ 
വാര്‍ന്നൊഴുകിയ നോവിന്‍തീരം 
   ഇന്ന്, പുതുനിറങ്ങളുടെ കടലിലലിയുന്നു  
               
ഒരു വേനല്‍ വെന്തുതീരുവോളം  
 എന്നെ കാണാമറയതൊളിച്ചുവച്ച 
ചന്ദ്രകാന്തക്കല്ലില്‍
നിറനിലാവ് പെയ്യുന്നു 
         
          ഡിസംബര്‍ നിറമുള്ള ആകാശത്തിന് ചോട്ടില്‍ 
          പാതി കുറിച്ചിട്ട കവിതയില്‍ മയങ്ങവേ 
          പുതിയ നിദ്രയില്‍ തളിര്‍ക്കാന്‍ കൊതിച്ച്‌
     പഴയ സ്വപ്‌നങ്ങള്‍ 
           
           അവയുടെ കല്‍പ്പടവുകളില്‍ കടും നിറങ്ങളുടെ 
       മരം പെയ്യുന്നു   
          മഞ്ഞിന്‍ ചിരാതിലെരിയുന്ന ദീപങ്ങളാണെന്‍ 
     വഴികാട്ടികള്‍

2 comments:

  1. പാതി കുറിച്ചിട്ട കവിതയില്‍ മയങ്ങവേ
    പുതിയ നിദ്രയില്‍ തളിര്‍ക്കാന്‍ കൊതിച്ച്‌
    പഴയ സ്വപ്‌നങ്ങള്‍ .......

    പുത്തന്‍ സ്വപ്‌നങ്ങളും
    ഒരുപാടൊരുപാട്‌ പുത്തന്‍
    കവിതകളുമുണ്ടാവട്ടെ

    ഇഷ്ടം..

    ReplyDelete